---
title: "കണ്ണൂർ കുറ്റ്യാട്ടൂരിൽ വീട്ടിൽ യുവതിക്കും യുവാവിനും ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ യുവതി മരിച്ചു."
english_title: "A young woman died in an incident in which a young woman and a young man were seriously burned at their home in Kuttiyattur, Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309947/A young woman died in an incident in which a young woman and a young man were seriously burned at their home in Kuttiyattur, Kannur"
published_at: "2025-08-21T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a693a451b8d_1000851806.jpg"
keywords: []
---

# കണ്ണൂർ കുറ്റ്യാട്ടൂരിൽ വീട്ടിൽ യുവതിക്കും യുവാവിനും ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ യുവതി മരിച്ചു.

> **Lead Summary:** കണ്ണൂർ: മയ്യിൽ കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ വീട്ടിൽ യുവതിക്കും, യുവാവിനും ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ യുവതി മരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയാണ് യുവതി മരിച്ചത്. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിലെ പി.പി. പ്രവീണയാണ് മരിച്ചത്. യുവതിയെ തീ കൊളുത്തിയ ഇരിക്കൂർ കുട്ടാവ് പട്ടേരി ഹൗസിലെ ജിജേഷ് പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സ യിലാണ്. ഇയാളുടെ നില ഗുരുതരമല്ല.

## Article Content

കണ്ണൂർ: മയ്യിൽ കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ വീട്ടിൽ യുവതിക്കും, യുവാവിനും ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ യുവതി മരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയാണ് യുവതി മരിച്ചത്. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിലെ പി.പി. പ്രവീണയാണ് മരിച്ചത്. യുവതിയെ തീ കൊളുത്തിയ ഇരിക്കൂർ കുട്ടാവ് പട്ടേരി ഹൗസിലെ ജിജേഷ് പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സ യിലാണ്. ഇയാളുടെ നില ഗുരുതരമല്ല.

പ്രവീണയുടെ ഭർത്താവ് ഒ.വി. അജീഷ് ഗൾഫിലാണ്. ഉരുവച്ചാലിലെ വീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അജീഷിന്റെ കുടുംബം തൊട്ടടുത്ത വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെയാണ് സംഭവം നടന്നത്.

ബുധനാഴ്ച ഉച്ചക്ക് 2.30 ഓടെ കുടിക്കാൻ വെള്ളം ചോദിച്ച് എത്തിയ ജിജേഷ് വീട്ടിനുള്ളിലേക്ക് കയറിപ്പോയി. അജീഷിൻ്റെ അച്ഛൻ ഒ.വി. അച്യുതനും, സഹോദരി യുടെ മകളും അപ്പോൾ വീട്ടിലുണ്ടായിരുന്നു.

പിന്നീട് നിലവിളിച്ച് പ്രവീണ നിലത്ത് വീഴുന്നതാണ് കണ്ടത്. പെട്ടെന്ന് തീപിടിക്കുന്ന ഏതോ ദ്രാവകം ഒഴിച്ച് തീകൊളുത്തിയെന്നാണ് കരുതുന്നത്. വീടിനടുത്ത് തൊഴിലുറപ്പ് പണിയിലേർ പ്പെട്ട അമ്മ സുശീലയും, നാട്ടുകാരും ചേർന്ന് ആസ്പത്രിയിൽ എത്തിച്ചു.

വീടിന്റെ 200 മീറ്റർ അകലെ ബൈക്ക് നിർത്തിയിട്ടായിരുന്നു ജിജേഷ് വന്നത്. പ്രവീണയുടെ മകൾ ശിവദ സ്കൂ‌ളിലായിരുന്നു. പ്രവീണ പെരുവളത്തുപറമ്പ് സ്വദേശിയാണ്. കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309947/A young woman died in an incident in which a young woman and a young man were seriously burned at their home in Kuttiyattur, Kannur)